കുവൈത്ത് സിറ്റി: റമദാൻ കണക്കിലെടുത്ത് രാജ്യത്തെ ആരോഗ്യ– പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യസംരക്ഷണ വകുപ്പ് മേധാവി ഡോ. റിഹാബ് അൽ വതിയാൻ പറഞ്ഞു. ഇതനുസരിച്ച് അഹ്മദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഫഹാഹീൽ, റിഖ, അദാൻ, അലി സബാഹ് അൽ സാലിം, പടിഞ്ഞാറൻ സബാഹിയ, വഫ്റ, ഖൈറാൻ, ബനീദർ എന്നിവിടങ്ങളിലെ ഹെൽത്ത് സെൻററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
എന്നാൽ, ദഹർ, ഫിൻതാസ്, പടിഞ്ഞാറൻ മുബാറക് അൽ കബീർ, സബാഹ് അൽ അഹ്മദ് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണിവരെയാണ് പ്രവർത്തിക്കുക. ഹദ്യ, അബൂ ഫതീറ എന്നിവിടങ്ങളിലേത് രണ്ടു ഘട്ടങ്ങളിലായാണ് പ്രവർത്തിക്കുക. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുമണിവരെയും വൈകുന്നേരം ഏഴുമുതൽ അർധരാത്രി 12 വരെയും പ്രവർത്തിക്കുന്ന ഇവിടെ വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കും.
ശർഖ് അൽ അഹ്മദി, ജാബിർ അൽ അലി, കിഴക്കൻ മുബാറക് അൽ കബീർ, ഉഖൈല, അബൂഹലീഫ, അദാൻ, ഫഹദ് അൽ അഹ്മദ്, മംഗഫ് എന്നിവിടങ്ങളിലും രാവിലെയും വൈകുന്നേരവുമായി രണ്ടു ഘട്ടങ്ങളിലാണ് പ്രവർത്തിക്കുക. ഈ കേന്ദ്രങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കില്ല. രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടു മണിവരെയാണ് അൽ മസായിൽ കേന്ദ്രത്തിെൻറ പ്രവൃത്തി സയമം.
ഫർവാനിയ ആരോഗ്യമേഖലയിലെ പടിഞ്ഞാറൻ ഫർവാനിയ, തെക്കൻ ഫർദൗസ്, റാബിയ, അബ്ദുല്ല അൽ മുബാറക് ഹെൽത് സെൻററുകൾ 12 മണിക്കൂറാണ് റമദാനിൽ പ്രവർത്തിക്കുക. എന്നാൽ, വടക്കൻ ജലീബ്, മിത്അബ് അൽ ശല്ലാഹി, വടക്കൻ അർദിയ, വടക്കൻ ഫിർദൗസ്, അൽ നഹ്ദ, അന്തലൂസ്, റിഗാഇ, തെക്കൻ ഖൈത്താൻ, റിഹാബ്, ഉമരിയ എന്നിവിടങ്ങൾ രണ്ട് ഘട്ടങ്ങളിലായി പ്രവർത്തിക്കും. രാവിലെ ഒമ്പതുമുതൽ ഉച്ച രണ്ടുവരെയും വൈകീട്ട് ഏഴുമുതൽ രാവിലെ 12 മണിവരെയുമാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്നും വതിയാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.