?????? ??? ?????????

കു​വൈ​ത്തി​ൽ മ​ഴ​ക്കും ആർദ്രതക്കും സാ​ധ്യ​ത​

കു​വൈ​ത്ത് സി​റ്റി: അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ ഹു​മി​ഡി​റ്റി​ക്കും തു​ട​ർ​ന്ന് ഈ ​മാ​സം 20ന് ​മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യി പ്ര​വ​ച​നം. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ റു​തൂ​ബ​യു​ടെ തോ​ത് 75-80 ശ​ത​മാ​ന​ത്തോ​ളം ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. ഈ ​ആ​ഴ്ച​യി​ൽ ത​ന്നെ രാ​ജ്യ​വ്യാ​പ​ക​മാ​യി നേ​രി​യ മ​ഴ പെ​യ്യാ​നും ഇ​ട​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ലാ​വ​സ്​​ഥ ചൂ​ടി​ൽ​നി​ന്ന് ശ​ക്ത​മാ​യ ത​ണു​പ്പി​ലേ​ക്ക് മാ​റു​ന്ന​തി​െൻറ സൂ​ച​ന​ക​ൾ പ്ര​ക​ടി​പ്പി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ​മാ​സം 11 മു​ത​ൽ ഡി​സം​ബ​ർ 20 വ​രെ 40 ദി​വ​സം കു​വൈ​ത്തു​ൾ​പ്പെ​ടെ മേ​ഖ​ല കാ​ലാ​വ​സ്​​ഥ മാ​റ്റ​ത്തി​െൻറ പ്ര​ത്യേ​ക ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കും. പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ത്തി​വി​ടു​ന്ന ശ​ക്ത​മാ​യ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റാ​ണ് ഇ​തി​െൻറ പ്ര​ത്യേ​ക​ത. ചി​ല നേ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60-80 കി​ലോ മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റ​ടി​ച്ചു​വീ​ശു​ക. ഇ​തോ​ടൊ​പ്പം, ത​ണു​പ്പി​െൻറ ശ​ക്തി കൂ​ടു​മെ​ന്നും ആ​ദി​ൽ അ​ൽ മ​ർ​സൂ​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു.  

 

Tags:    
News Summary - rain comming kuwait - kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.