വ്യാഴാഴ്ച കുവൈത്ത് ആകാശത്ത് തെളിഞ്ഞ മഴവില്ല്. അബ്ബാസിയയിൽനിന്ന് ഫിസ നാസർ പകർത്തിയ ദൃശ്യം
കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടുദിവസമായി തുടരുന്ന മഴ വ്യാഴാഴ്ച ശക്തിപ്പെട്ടു. രാജ്യത്ത് മിക്കഭാഗങ്ങളിലും ഇടവേളകളിൽ ശക്തമായ മഴ എത്തി. അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. കനത്ത മഴ കണക്കിലെടുത്ത് വ്യാഴാഴ്ച രാജ്യത്തെ വിദ്യാലയങ്ങൾക്ക് അവധി നൽകി. മഴ താപനിലയിലും വലിയ കുറവുണ്ടാക്കി. പകൽ പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു.
രാത്രി കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസിനും മുതൽ 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായി. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞും രൂപപ്പെട്ടു.
അടുത്ത ദിവസങ്ങളിലും രാജ്യത്തുടനീളം നേരിയതോ ഇടവിട്ടതോ ആയ മഴക്ക് സാധ്യതയുണ്ട്. വൈകുന്നേരം മൂടൽമഞ്ഞ് രൂപപ്പെടാമെന്നും കാലാവസ്ഥവകുപ്പ് ആക്ടിങ് ഡയറക്ടർ ദറാർ അൽ അലി പറഞ്ഞു.
മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. പകൽ കാലാവസ്ഥ പൊതുവെ മിതമായിരിക്കും. വൈകുന്നേരങ്ങൾ തണുപ്പുള്ളതായിരിക്കും. രാത്രി തണുപ്പ് ഗണ്യമായി വർധിക്കും.
തണുപ്പു നിറഞ്ഞ
ദിനങ്ങൾ...
വെള്ളിയാഴ്ചത്തെ കാലാവസ്ഥ നേരിയതും ഭാഗികമായി മേഘാവൃതവുമാകും. വടക്കുകിഴക്കൻ കാറ്റിനൊപ്പം ഇടക്കിടെ നേരിയ മഴക്കും വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. പരമാവധി താപനില 21ഡിഗ്രി സെൽഷ്യസിനും 23ഡിഗ്രി സെൽഷ്യസിനും ഇടയിലാകും.
വെള്ളിയാഴ്ച രാത്രി തണുപ്പുനിറഞ്ഞതാകും. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാം.
ശനിയാഴ്ച നേരിയ കാലാവസ്ഥയും ഭാഗികമായി മേഘാവൃതവുമായിരിക്കും. വൈകുന്നേരം നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
പരമാവധി താപനില 21 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിൽ പ്രതീക്ഷിക്കുന്നു. ശനിയാഴ്ച രാത്രി തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം.
മഴ അവസാനിക്കുന്നതോടെ തണുപ്പുനിറഞ്ഞ അന്തരീക്ഷത്തിലേക്ക് രാജ്യം പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.