കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലയിൽ ഹിസ്റ്റോറിക്കൽ ആർൈകവ് സെൻറർ മ്യൂസിയ ം തുറന്നു. ഗൾഫ്, അറബ് രാജ്യങ്ങളുടെ ചരിത്രവും പൈതൃകവും മനസ്സിലാക്കാൻ ഉതകുന്നതാണ് മ്യൂസിയം. ചരിത്രരേഖകളും കുവൈത്തിെൻറ ചരിത്രവുമാണ് സജ്ജീകരിച്ചിട്ടുള്ളത്. കുവൈത്തിെൻറ ഫോക്ലോർ ചരിത്രവും വിവരിക്കുന്നു. വിവിധ മുറികളിലായാണ് ക്രമീകരണം. ഒരു മുറി ഇറാഖ് അധിനിവേശത്തിൽ രക്തസാക്ഷികളായവർക്കും മറ്റൊന്ന് ഭരണാധികാരികൾക്കുമാണ് സമർപ്പിച്ചിട്ടുള്ളതെന്ന് മ്യൂസിയം ജനറൽ സൂപ്പർവൈസർ ശൈഖ മൈമൂന അസ്സബാഹ് പറഞ്ഞു. കൂടുതൽ പുരാതന രേഖകളും ചരിത്രസ്മാരകങ്ങളും മ്യൂസിയത്തിലെത്തിക്കാൻ ശ്രമിച്ചുവരുകയാണെന്ന് മ്യൂസിയം ഡയറക്ടർ അബ്ദുല്ല ബുവൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.