കുവൈത്ത് സിറ്റി: ജനുവരിയിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ഐ.ഐ.സി ഒരുക്കുന്ന ‘ഖുർആൻ - വെളിച്ചം’ ഓൺലൈൻ ക്വിസ് മത്സരത്തിന് ബുധനാഴ്ച തുടക്കമാകും. ഓരോ ദിവസത്തെ വിജയികൾക്ക് സമ്മാനങ്ങളും അവസാനത്തിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് സ്വർണ നാണയവും ലഭിക്കും.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ലേണിങ് സ്കൂളിന് കീഴിൽ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയെ അവലംബിച്ച് സൂറ സജദയാണ് ക്വിസ് മത്സരം നടത്തുന്ന പാഠഭാഗം. പതിനാലു ദിവസം നീളുന്ന രൂപത്തിലാണ് മത്സരം. ദിവസവും രാവിലെ മത്സര ലിങ്ക് വാട്സ്ആപ് മുഖേന അയക്കും.
രാവിലെ ഏഴു മുതൽ ഉത്തരം രേഖപ്പെടുത്താം. ഉത്തരം സെലക്ട് ചെയ്ത് പേരും നമ്പറും ലിങ്ക് മുഖേന അയക്കണമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്കും മത്സര ഗ്രൂപ്പിൽ ചേരാനും പാഠഭാഗം ലഭിക്കാനും +965 69054515, +965 66560439, +965 99060684 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.