Posted On
date_range Updated On
date_range ഖുർആൻ ലേണിങ് സ്കൂൾ പരീക്ഷ ജനുവരി രണ്ടിന്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ ഖുർആൻ ലേണിങ് സ്കൂളിന് (ഖ്യു.എൽ.എസ്) കീഴിൽ ഏകീകൃത സിലബസ് പ്രകാരമുള്ള രണ്ടാം ഘട്ട പരീക്ഷ ജനുവരി രണ്ടിന് ഉച്ചക്ക് ഒന്നു മുതൽ ഹവല്ലി അൽസീർ സെന്ററിൽ നടക്കുമെന്ന് ഐ.ഐ.സി ഖ്യു.എൽ.എസ് സെക്രട്ടറി ഷാനിബ് പേരാമ്പ്ര അറിയിച്ചു.
കുവൈത്തിലെ ഓരോ ശാഖയിലെയും ഖ്യു.എൽ.എസ് പഠിതാക്കൾ പരീക്ഷയിൽ പങ്കെടുക്കും. സൂറ: ബയ്യിന, സൽസല, ആദിയാത്ത്, ഖാരിഅ, തകാസുർ എന്നിവയാണ് പരീക്ഷയുടെ പാഠഭാഗം. കൂടുതൽ വിവരങ്ങൾക്ക്- 55685576, 99776124, 65829673.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.