രണ്ടുവർഷത്തിന് ശേഷം മസ്ജിദുൽ കബീറിൽ ഖുർആൻ വിജ്ഞാന പരീക്ഷ

കുവൈത്ത് സിറ്റി: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിലെ ഗ്രാൻഡ് മോസ്‌ക് ഖുർആൻ വിജ്ഞാന പരീക്ഷക്ക് വേദിയാകുന്നു. കോവിഡ് കാരണം നിർത്തി വെച്ചിരുന്ന ഖുർആൻ വിജ്ഞാന പരീക്ഷ ഞായറാഴ്ച മുതലാണ് പുനരാരംഭിക്കുന്നത്.

ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലെ ദാറുൽ ഖുർആൻ സെന്ററുകളിലെ പുരുഷ വിദ്യർഥികൾക്കാണ് മസ്ജിദുൽ കബീറിൽ നേരിട്ട് പരീക്ഷ നടത്തുന്നത്. വനിതകളായ പഠിതാക്കൾക്കുള്ള പരീക്ഷ ഓൺലൈൻ തുടരും. പരീക്ഷക്കുള്ള വിധികർത്താക്കളുടെ പാനൽ സജ്ജമാക്കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. വനിതകൾക്കായി ഇലക്ട്രോണിക് രീതിയിൽ ഗ്രേഡുകൾ നിരീക്ഷിക്കുന്ന ഇലക്ട്രോണിക് പ്രോഗ്രാം സജ്ജമാക്കിയിട്ടുണ്ട്. ഇതനുസരിച്ചു ഓരോ വിദ്യാർഥിക്കും അവർ താമസിക്കുന്ന ഗവർണറേറ്റും പഠിക്കുന്ന സർക്കിളും അനുസരിച്ച് നമ്പർ തെരഞ്ഞെടുത്തു പരീക്ഷയിൽ പങ്കെടുക്കാം. ഹവല്ലി, കാപ്പിറ്റൽ ഗവർണറേറ്റുകളിലെ ഖുർആൻ പഠിതാക്കൾക്കുള്ള സ്പ്രിങ് സെമസ്റ്റർ പരീക്ഷ ആണ് ഞായറാഴ്ച ആരംഭിക്കുന്നത്.

മേയ് 26 വരെ ആണ് പരീക്ഷ നടക്കുക. മറ്റു ഗവർണറേറ്റുകളിലുള്ള വിദ്യാർഥികളുടെ പരീക്ഷ തീയതികൾ ഇതിനു ശേഷം പ്രഖ്യാപിക്കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.

News Summary - quran knowledge test in masjidul kabeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.