കുവൈത്ത് സിറ്റി: കെഫാക് ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു നടത്തുന്ന അന്തർ ജില്ല ഫുട്ബാൾ സോക്കർ, മാസ്റ്റേഴ്സ് ഫൈനലുകൾ മേയ് 10ന് നടക്കും. വൈകീട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മാസ്റ്റേഴ്സ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഫോക് കണ്ണൂർ കെ.ഡി.എൻ.എ കോഴിക്കോടിനെ നേരിടും. സോക്കർ ലീഗിൽ മുൻ ചാമ്പ്യന്മാരായ മലപ്പുറം എറണാകുളത്തെ നേരിടും. മാസ്റ്റേഴ്സ് ലീഗ് ലൂസേഴ്സ് ഫൈനലിൽ എറണാകുളം മലപ്പുറത്തെയും സോക്കർ ലീഗിൽ കെ.ഇ.എ കാസർകോട് ട്രാസ്ക് തൃശൂരിനെയും നേരിടും.
സെമി ഫൈനലിൽ മാസ്റ്റേഴ്സ് ലീഗിൽ ഫോക്ക് കണ്ണൂർ എറണാകുളത്തെയും കെ.ഡി.എൻ.എ കോഴിക്കോട് ടൈ ബ്രേക്കറിൽ മലപ്പുറത്തെ കീഴടക്കിയാണ് ഫൈനലിൽ എത്തിയത്. സോക്കർ ലീഗിൽ എറണാകുളം കെ.ഇ.എ കാസർകോടിനെയും ട്രാസ്ക് തൃശൂരിനെ പരാജയപ്പെടുത്തി മലപ്പുറവും ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലുകളിലെ മികച്ച കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ റാഷിദ് (മലപ്പുറം), കുര്യൻ (എറണാകുളം), സോക്കർ ലീഗിൽ സുമിത്ത് (എറണാകുളം),ജവാദ് (മലപ്പുറം) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.