മാം​ഗോ ഹൈ​പ്പ​ർ ഷോ​പ് ആ​ൻ​ഡ് വി​ൻ മെ​ഗാ പ്രൈ​സ് വി​ജ​യി​യാ​യ കു​മാ​രി​ക്ക് മാം​ഗോ ഹൈ​പ്പ​ർ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എം.​ഡി

റ​ഫീ​ഖ് അ​ഹ​മ്മ​ദ് കാ​റി​ന്റെ താ​ക്കോ​ൽ കൈ​മാ​റു​ന്നു

മാംഗോ ഹൈപ്പർ ഷോപ്പ് ആൻഡ് വിൻ വിജയിക്ക് കാർ കൈമാറി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​യ മാം​ഗോ ഹൈ​പ്പ​ർ ഷോ​പ്പ് ആ​ൻ​ഡ് വി​ൻ കൂ​പ്പ​ൺ ഡ്രോ ​വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി. മാം​ഗോ ഹൈ​പ്പ​ർ 17ാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കൂ​പ്പ​ൺ ഡ്രോ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ൻ സ്വ​ദേ​ശി​യും കു​വൈ​ത്തി​ൽ ഹൗ​സ് മെ​യ്ഡു​മാ​യ കു​മാ​രി പ്ര​ധാ​ന സ​മ്മാ​ന​മാ​യ കാ​റി​ന് അ​ർ​ഹ​യാ​യി. മാം​ഗോ ഹൈ​പ്പ​ർ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എം.​ഡി റ​ഫീ​ഖ് അ​ഹ​മ്മ​ദ് കാ​റി​ന്റെ താ​ക്കോ​ൽ കൈ​മാ​റി. മാം​ഗോ ഹൈ​പ്പ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ന​സ് അ​ബൂ​ബ​ക്ക​ർ, ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ മൂ​സ, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് 14ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സ​മ്മാ​ന കൈ​മാ​റ്റം. കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ന​ജീ​ബ് പി.​വി, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​ലി​പ്പ് കോ​ശി, മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ന്റ്‌ ആ​ൻ​ഡ് സി.​ഇ.​ഒ മു​ഹ​മ്മ​ദ്‌ അ​ലി വി.​പി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ന​ൽ​കു​ന്ന​തി​നൊ​പ്പം ഇ​ത്ത​രം സ​മ്മാ​ന പ​ദ്ധ​തി​ക​ളും തു​ട​രു​മെ​ന്ന് മാം​ഗോ ഹൈ​പ്പ​ർ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - handed over the car to the winner of Mango Hyper Shop and Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.