കുവൈത്ത് സിറ്റി: ഇഖ്റഅ് ദ്വൈമാസ കാമ്പയിന്റെ ഭാഗമായി ‘ഖുർആൻ ഹൃദയ വസന്തമാവട്ടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം അടുത്ത വെള്ളിയാഴ്ച. വൈകുന്നേരം എഴിന് ദജീജിലെ മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് ഹാളിലാണ് പരിപാടി.
സമ്മേളനം നൂറുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഫൈസൽ ചക്കരക്കല്ല് മുഖ്യ പ്രഭാഷണം നടത്തും. സംഗമത്തിലേക്ക് വിവിധ ഏരിയകളിൽനിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ- 6582 9673, 9977 6124, 556 85576.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.