കുവൈത്ത് സിറ്റി: കുവൈത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ക്വാറൻറീൻ രണ്ടാഴ്ചയായി തുടരും. ക്വാറൻറീൻ ഏഴു ദിവസമായി കുറക്കാൻ അധികൃതർ ആലോചിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടനിൽനിന്ന് വന്ന രണ്ട് കുവൈത്തി വനിതകൾക്ക് വൈറസ് വകഭേദം കണ്ടെത്തിയത്. അതിവ്യാപന ശേഷിയുള്ള പുതിയ വൈറസിനെതിരെ അധികൃതർ കനത്തജാഗ്രതയിലാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവർക്കെല്ലാം പി.സി.ആർ പരിശോധന നടത്തുന്നുണ്ട്.
പോസിറ്റിവ് ആകുന്നവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും ജനിതക പരിശോധന നടത്തുകയും ചെയ്യുന്നു. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം രണ്ടുപേർക്ക് പുതിയ കൊറോണ വൈറസ് കണ്ടെത്തിയത്.
ഒരാൾക്ക് വിമാനത്തിൽ കയറുന്നതിനു മുമ്പ് നടത്തിയ പരിശോധനയിൽ കോവിഡ് കണ്ടെത്തിയിരുന്നില്ല. ഇവിടെയെത്തി നടത്തിയ പരിശോധനയിൽ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ ക്വാറൻറീൻ കാലാവധി കുറക്കുന്നത് അപകടമാണെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.