കുവൈത്ത് സിറ്റി: ഐ.സി.സി പുരുഷ ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഒരുങ്ങി കുവൈത്ത്. ഒക്ടോബർ എട്ടു മുതൽ 17 വരെ ഒമാനിലാണ് ഈസ്റ്റ് ഏഷ്യ-പസഫിക് (ഇ.എ.പി) യോഗ്യത മത്സരങ്ങൾ. യു.എ.ഇ, ഖത്തർ, മലേഷ്യ, നേപ്പാൾ, കുവൈത്ത്, ജപ്പാൻ, ഒമാൻ, സമോവ, പാപ ന്യൂ ഗിനിയ എന്നീ ഒമ്പതു ടീമുകളാണ് ഈസ്റ്റ് ഏഷ്യ-പസഫിക് മേഖലയിൽനിന്ന് മത്സര രംഗത്തുള്ളത്. ഇവ ഗ്രൂപ് തലത്തിലും തുടർന്നും ഏറ്റുമുട്ടും.
യു.എ.ഇ, ഖത്തർ, മലേഷ്യ (ഗ്രൂപ് -എ), നേപ്പാൾ, കുവൈത്ത്, ജപ്പാൻ (ഗ്രൂപ്- ബി), ഒമാൻ, സമോവ, പാപുവ ന്യൂ ഗിനിയ (ഗ്രൂപ്-സി) എന്നിങ്ങനെയാണ് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് മുന്നേറും. സൂപ്പർ സിക്സ് റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി മികച്ച മൂന്ന് ടീമുകൾ 2026 ടി20 ലോകകപ്പിലേക്ക് യോഗ്യത നേടും. ബുധനാഴ്ച നേപ്പാളിനെതിരെയാണ് കുവൈത്തിന്റെ ആദ്യ മത്സരം. വ്യാഴാഴ്ച ജപ്പാനുമായി ഏറ്റുമുട്ടും. ഒക്ടോബർ 12 മുതൽ 17 വരെ ഒമാനിലെ അൽ അമേരത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സൂപ്പർ സിക്സ് റൗണ്ട് പോരാട്ടങ്ങൾ. ലോകകപ്പ് സ്വപ്നങ്ങളിൽ പ്രതീക്ഷ പുലർത്തി ഒമാനിൽ കഠിന പരിശീലനത്തിലാണ് കുവൈത്ത് ടീം. കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും കുവൈത്ത് ക്രിക്കറ്റ് ബോർഡ് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.