കുവൈത്ത് സിറ്റി: കുവൈത്ത്- ഖത്തർ കാരിക്കേച്ചർ പ്രദർശനത്തിന് ദോഹയിലെ അൽ ജസ്റ കൾച്ചറൽ ക്ലബിൽ തുടക്കമായി. ഖത്തറിലെ കുവൈത്ത് അംബാസഡർ ഖാലിദ് അൽ മുതൈരിയുടെയും ക്ലബ് ഓണററി പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ സുഹൈമിന്റെയും സാന്നിധ്യത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.
അറേബ്യൻ ഗൾഫ് മേഖലയിൽ കലാ വൈദഗ്ധ്യവും സംസ്കാരവും പങ്കുവെക്കാൻ ഇത്തരം പ്രദർശനങ്ങൾ സഹായിക്കുമെന്നും ഇവയിൽ പങ്കെടുക്കേണ്ടത് അനിവാര്യമാണെന്നും കുവൈത്ത് കാരിക്കേച്ചർ അസോസിയേഷൻ (കെ.സി.എ) മേധാവി മുഹമ്മദ് തല്ലബ് പറഞ്ഞു. പ്രദർശനത്തിൽ സാമൂഹിക, സാമ്പത്തിക, കായിക വിഷയങ്ങളെ അധികരിച്ചുള്ള ചില പെയിൻറിങ്ങുകളും പ്രദർശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ കലാകാരുമായി സഹകരിച്ച് നേരത്തെയും കുവൈത്ത് കാരിക്കേച്ചറിസ്റ്റുകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചതായി കെ.സി.എ സെക്രട്ടറി ബദർ അൽ മുതൈരി പറഞ്ഞു. കാരിക്കേച്ചറിലൂടെ വിവിധ സാമൂഹിക വിഷയങ്ങൾ ലളിതവും ഹാസ്യാത്മകവുമായ രീതിയിൽ പ്രദർശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. തല്ലബ്, അൽ മുതൈരി, സാറ അൽ നോമസ്, സൈനബ് ദഷ്തി എന്നീ നാല് കുവൈത്ത് കാരിക്കേച്ചറിസ്റ്റുകൾ തങ്ങളുടെ സൃഷ്ടികളുമായി പ്രദർശനത്തിൽ പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.