Posted On
date_range Updated On
date_range ഖത്തർ ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ 18 മുതൽ
ദോഹ: ഖത്തറിലെ മൂന്നാമത് ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ (ഹംബ എക്സിബിഷൻ) ജൂൺ 18 മുതൽ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കും. പത്ത് ദിവസത്തെ ഫെസ്റ്റിവലിൽ
ഇന്ത്യയിൽ നിന്നുള്ള അൽഫോൻസോ, കേസർ, ലാംഗ്ഡ തുടങ്ങി നാൽപ്പതിലധികം ഇനം മാമ്പഴങ്ങളും മാമ്പഴ വിഭവങ്ങളും ലഭ്യമാകും. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളായ മാമ്പഴ പ്രേമികൾക്ക് പുറമെ, സ്വദേശികൾക്കും, വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്കും മാമ്പഴ വൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്. ഖത്തറിലെ ഇന്ത്യൻ എംബസിയും അപെക്‌സ് സംഘടനയായ ഐ.ബി.പി.സിയും ചേർന്നാണ് സൂഖ് വാഖിഫിന്റെ സഹകരണത്തോടെ ഇന്ത്യൻ മാമ്പഴമേള സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നടത്തിയ മാമ്പഴമേള ഹിറ്റായതിന്റെ ആവേശത്തിലാണ് മൂന്നാമത് എഡിഷന് അരങ്ങൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.