കല കുവൈത്ത് അബ്ബാസിയ മേഖല ‘ഗ്രാമോത്സവം’
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ (കല കുവൈത്ത്) അബ്ബാസിയ മേഖല ‘ഗ്രാമോത്സവം’ സംഘടിപ്പിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല ആക്ടിംഗ് പ്രസിഡന്റ് വിനീത് വിജയൻ അധ്യക്ഷത വഹിച്ചു.
കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജോയിന്റ് സെക്രട്ടറി പി.വി.പ്രവീൺ എന്നിവർ ആശംസകൾ നേർന്നു. ബാലവേദി അബ്ബാസിയ മേഖല സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കള മത്സരത്തിൽ വിജയിച്ച ക്ലബ്ബുകൾക്കുള്ള സമ്മാനദാനവും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മാതൃഭാഷാ അധ്യാപിക ഏലിയാമ്മ ഐസക്കിനുള്ള കല മാതൃഭാഷ ജനകീയ സമിതിയുടെ സ്നേഹോപഹാരവും ചടങ്ങിൽ കൈമാറി.
പരിപാടിക്ക് മുന്നോടിയായി ചെണ്ടമേളങ്ങളോടെ നടത്തിയ വർണ്ണ ശബളമായ ഘോഷയാത്രയും, വഞ്ചിപ്പാട്ടിനൊപ്പം വന്ന മഹാബലിയും ആകർഷകമായി. നൂറ്റിയമ്പതിൽപരം അംഗങ്ങൾ ഒരുക്കിയ വിവിധങ്ങളായ കലാപരിപാടിയും പായസ മേളയും പരിപാടിയുടെ വിജയത്തിന് മികവ് പകർന്നു. മേഖല എക്സിക്യൂട്ടീവ് അംഗം ജസ്റ്റിൻ, ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി ചാരുലക്ഷ്മി എസ് യാഗേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കല അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലത്ത് സ്വാഗതവും ഗ്രാമോത്സവം ജനറൽ കൺവീനർ കെ.കെ.ഷൈമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.