ഗൾഫ് കപ്പിൽ കുവൈത്തിന് നിരാശയോടെ മടക്കം; ഒമാനോട് 3-1 എന്ന സ്കോറിന് പരാജയപ്പെട്ടു
കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നടക്കുന്ന ഗൾഫ് കപ്പിൽ കുവൈത്തിന് നിരാശയോടെ മടക്കം. പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തിൽ ഒമാനോട് 3-1 എന്ന സ്കോറിന് കുവൈത്ത് പരാജയപ്പെട്ടു.
ഇതോടെ 27-ാമത് അറേബ്യൻ ഗൾഫ് കപ്പിൽ മൂന്നു മൽസരങ്ങളും തോറ്റ് ഒരു പോയിന്റ് പോലും നേടാനാവാതെ കുവൈത്ത് പുറത്തായി.
ആറാം മിനിറ്റിൽ ഷബീബ് അൽ ഖാലിദിയിലൂടെ കുവൈത്ത് ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ ഒമാൻ തിരിച്ചടിച്ചു. നാസർ അൽ റവാഹി 65, 81 മിനിറ്റുകളിലായി രണ്ട് ഗോളുകൾ നേടിയപ്പോൾ, 84ാം മിനിറ്റിൽ മുസാബ് അൽ ഷക്സി മൂന്നാമത്തെ ഗോളും സ്വന്തമാക്കി. ആദ്യ മൽസരത്തിൽ സൗദി അറേബ്യയോടും രണ്ടാം മൽസരത്തിൽ ഇറാഖിനോടും കുത്തൈ് തോറ്റിരുന്നു. ഗ്രൂപ്പ് തല മൽസരങ്ങൾ അവസാനിച്ചതോടെ ഗ്രൂപ്പ് എ-യിൽ നിന്ന് സൗദി അറേബ്യ, ഒമാൻ എന്നിവ സെമിഫൈനലിലെത്തി. ഇറാഖും കുവൈത്തും ടൂർണമെന്റിൽ നിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.