Posted On
date_range Updated On
date_range എല്ലാ സർക്കാർ ഡിജിറ്റൽ സേവനങ്ങളും സഹൽ ആപ്പിലേക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ സർക്കാർ ഡിജിറ്റൽ സേവനങ്ങളും ‘സഹൽ’ ആപ്പിലേക്ക് മാറ്റാൻ സർക്കാർ സ്ഥാപനങ്ങൾക്ക് ആറുമാസത്തെ സമയം അനുവദിച്ചു. സർക്കാർ ഇടപാടുകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.
വിവിധ സർക്കാർ സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിൽ ലഭിക്കുന്നതോടെ നടപടികൾ കൂടുതൽ ലളിതമാകും. ഓഫീസുകൾ കയറിയിറങ്ങുന്നതും ക്യൂവിൽ നിൽക്കുന്നതും ഒഴിവാക്കി പല സേവനങ്ങളും ഓൺലൈനായി ലഭിക്കും. കൂടുതൽ ഏകോപിതമായ ഡിജിറ്റൽ സർക്കാർ സേവനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.