മാധുര്യം കുവൈത്ത് കൂട്ടായ്മ അംഗങ്ങൾ ഓണാഘോഷത്തിൽ

‘മാധുര്യം കുവൈത്ത് കൂട്ടായ്മ’ ഓണാഘോഷം

കുവൈത്ത് സിറ്റി: ​മാധുര്യം കുവൈറ്റ് കൂട്ടായ്മ ഓണാഘോഷം ഫാഹഹീൽ തക്കാര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വർണ്ണാഭമായ കലാപരിപാടികളും ഓണസദ്യയും വിവിധ ഓണക്കളികളും പ്രവാസി മലയാളി കുടുംബങ്ങളുടെ പങ്കാളിത്തവും കൊണ്ട് ആഘോഷം ശ്രദ്ധേയമായി.

ജയേഷ് കണ്ണൂർ സ്വാഗതം ആശംസിച്ചു. അജിത അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് ചീഫ് അഡ്മിൻ സുനിത കോട്ടയം, ഗ്രൂപ്പ് അഡ്മിൻമാരായ അജിത, രഞ്ജിനി, സന്തോഷ് എന്നിവർ വിശദീകരിച്ചു. ​ചടങ്ങിൽ വച്ച് മനോജ് നിലമ്പൂരിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മഞ്ജുഷ, മുസ്തഫ, ജയേഷ് കണ്ണൂർ എന്നിവർ മത്സരങ്ങൾ നിയന്തിച്ചു. ആഘോഷ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. മുസ്തഫ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - ‘Madhuryam Kuwait Community’ Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.