കുവൈത്ത് സിറ്റി: ഉയരം കൊണ്ട് പ്രശസ്തമായ ശർഖിലെ അൽ ഹംറ ടവറിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കൂറ്റൻ ചുമർ ചിത്രം തെളിഞ്ഞു. ജി.സി.സി പ്രതിസന്ധി പരിഹരിക്കുന്നതിന് അമീർ നടത്തിക്കൊണ്ടിരിക്കുന്ന സ്തുത്യർഹമായ ശ്രമങ്ങളെ ആദരിക്കുന്നതിെൻറ ഭാഗമായി ഖത്തരികളാണ് 14 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള ചുമർ ചിത്രം ഒരുക്കിയത്. തങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാൻ കുവൈത്ത് അമീർ നടത്തുന്ന ശ്രമങ്ങൾക്കുള്ള ഖത്തറിെൻറ നന്ദിപ്രകടനം കൂടിയാണിത്. ചുമർ ചിത്രം കാണാനും പശ്ചാത്തലത്തിൽ സെൽഫിയും ഫോട്ടോയുമെടുക്കാനും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.