ഖത്തർ എയർവേസ് വിമാനങ്ങൾ
കുവൈത്ത് സിറ്റി: ആഴ്ചകൾക്കു ശേഷം കുവൈത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേസും ഖത്തർ എയർവേസും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ച എമിറേറ്റ്സ് എയർലൈൻസ് സർവീസുകൾ ഇതുവരെ പറന്നു തുടങ്ങിയിട്ടില്ല.
ഇത്തിഹാദ് എയർവേസിന്റെ അബുദബി-കുവൈത്ത് പ്രതിദിന സർവീസ് ശനിയാഴ്ച മുതൽ ആരംഭിച്ചു. അബുദബിയിൽ നിന്നും രാവിലെ 8.25നാണ് പുറപ്പെടുന്നത്. ഖത്തർ എയർവേസും ശനിയാഴ്ച മുതൽ കുവൈത്ത്, ബഹ്റൈൻ സർവീസ് ആരംഭിച്ചു.
ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സാഹചര്യങ്ങളെ തുടർന്നായിരുന്നു ഇവ താത്കാലികമായി നിർത്തിവച്ചത്. ഇൻഡിഗോ, ഗൾഫ് എയർ, ഒമാൻ എയർ, എയർ അറേബ്യ, ഫ്‌ളൈ ദുബൈ, സലാം എയർ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് തുടങ്ങിയ വിമാന കമ്പനികൾ നേരത്തെ തന്നെ കുവൈത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ഏറ്റവും പുതിയ വിമാന സമയക്രമങ്ങൾ പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.