പുനർജനി പ്രവാസി അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പുനർജ്ജനി കുവൈത്ത് പ്രവാസി അസോസിയേഷൻ ലോഗോ പ്രകാശനവും റാഫിൾ കൂപ്പൺ വിതരണവും അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ജോയന്റ് സെക്രട്ടറി ഹംസ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് സുൽഫി ലോഗോ പ്രകാശനം ചെയ്തു. മെഗാ പ്രോഗ്രാമിന്റെ റാഫിൾ കൂപ്പൺ വിതരണവും യോഗത്തിൽ നിർവ്വഹിച്ചു. മെഗാ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. വൈസ് പ്രസിഡന്റ് ദിവ്യ ,അബ്ബാസിയ , സാൽമിയ ഫാഹീൽ യൂനിറ്റ് കൺവീനർമാർ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ദിവ്യ നന്ദി പറഞ്ഞു. ആഗസ്റ്റ് 29നാണ് മെഗാ പ്രോഗ്രാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.