കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ
അസംബ്ലിയിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സമ്പന്നമായ ഭാവി കൈവരിക്കാനുള്ള പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പരിഷ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലി അംഗങ്ങളോട് ആഹ്വാനം ചെയ്തു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ സമൃദ്ധമായ ഭാവി കൈവരിക്കുകയെന്ന ലക്ഷ്യത്തിൽ നമ്മൾ ഒരു പുതിയഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. ഈ സമയത്ത് എം.പിമാർ പരിഷ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും 17ാം ദേശീയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ കിരീടാവകാശി പറഞ്ഞു.
സംഘർഷങ്ങളും പ്രതിസന്ധികളും നിരുത്തരവാദപരമായ പ്രവർത്തനങ്ങളും സമയം പാഴാക്കുകയും നേട്ടങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംഭവിക്കാൻ അനുവദിക്കില്ല. സംഘർഷങ്ങൾ ഒഴിവാക്കി സർക്കാറുമായി സഹകരണം സജീവമാക്കാനും കിരീടാവകാശി എം.പിമാരോട് അഭ്യർഥിച്ചു.
ജനാധിപത്യ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുക, പൗരന്മാരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് നിയമനിർമാണ പങ്ക് സജീവമാക്കുക, ജനാധിപത്യത്തിന്റെ യഥാർഥ സമ്പ്രദായം നിലനിർത്തുക എന്നിവയും ഉണർത്തി. എല്ലാ പ്രവർത്തനങ്ങളിലും സാമൂഹിക നീതിക്ക് മുൻഗണന നൽകണമെന്നും പരിഗണിക്കണമെന്നും ശൈഖ് നവാഫ് പറഞ്ഞു.
രാജ്യ വികസനത്തിനും ദേശീയ ഐക്യം നിലനിർത്തുന്നതിനും സംഭാവന നൽകാൻ പൗരന്മാരോടും ശൈഖ് നവാഫ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.