ദേശീയ-വിമോചന ആഘോഷ ഭാഗമായി നിറമണിഞ്ഞ കെട്ടിടങ്ങൾ
കുവൈത്ത് സിറ്റി: രാജ്യം ദേശീയ-വിമോചന ആഘോഷത്തിന് ഒരുങ്ങി. കൊടിതോരണങ്ങളാലും വിവിധ അലങ്കാരങ്ങളാലും രാജ്യം ആഘോഷത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വലിയ കെട്ടിടങ്ങൾ ദേശീയ പതാകയും ദേശീയപതാകയുടെ നിറങ്ങളുംകൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. മിക്ക കെട്ടിടങ്ങളിലും രാത്രിയിൽ ദീപാലങ്കാരവും ഉണ്ട്. മാളുകളിലും ഷോപ്പുകളിലും ആഘോഷഭാഗമായി വിവിധ പരിപാടികൾ ആരംഭിച്ചു.
ദേശീയ ദിനം പ്രമാണിച്ച് 25, 26 തീയതികളിൽ കരിമരുന്നുപ്രയോഗവും ലേസർഷോയും നടത്തുമെന്ന് ദേശീയദിനാഘോഷങ്ങൾക്കായുള്ള സ്ഥിരം സമിതി അറിയിച്ചു. ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈത്ത് ടവർ എന്നിവിടങ്ങളിൽനിന്ന് കരിമരുന്ന് ദൃശ്യമാകും.
ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചനദിനമായി ആഘോഷിക്കുന്നത്. 62ാമത് ദേശീയ ദിനവും, 32ാമത് വിമോചനവാർഷികവുമാണ് രാജ്യം ആഘോഷിക്കുന്നത്. വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി ഒരുങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.