ദേശീയ ദിനാഘോഷത്തിന്​ പ്രാഥമിക ഒരുക്കം തുടങ്ങി

കുവൈത്ത്​ സിറ്റി: ദേശീയ ദിനാഘോഷത്തിന്​ കുവൈത്ത്​ സർക്കാർ പ്രാഥമിക ഒരുക്കം തുടങ്ങി. ഫെബ്രുവരിയിൽ നടക്കുന്ന ആഘോഷത്തി​െൻറ ആലോചന ഘട്ടമാണ്​ ഇപ്പോൾ നടക്കുന്നത്​. കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷ പരിപാടികൾക്ക്​ പരിമിതിയുണ്ട്​. അങ്ങനെ വരു​േമ്പാൾ ഏത്​ ​രൂപത്തിൽ ദേശീയ ദിന പരിപാടികൾ സംഘടിപ്പിക്കണമെന്നാണ്​ ആലോചിക്കുന്നത്​. വാക്​സിൻ എത്തി കോവിഡ്​ പ്രതിസന്ധിയൊഴിഞ്ഞ്​ ജനജീവിതം സാധാരണ നിലയിലായാൽ മാത്രമേ വിപുലമായ ആഘോഷം നടക്കൂ. ഫെബ്രുവരിയിൽ ആ നില കൈവരിക്കാനാവുമെന്ന്​ പ്രതീക്ഷയില്ല.അടുത്ത ഘട്ടത്തിൽ കമ്മിറ്റി രൂപവത്​കരണം നടക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ്​ കുവൈത്ത്​ ദേശീയ, വിമോചന ദിനാഘോഷം. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. മൂന്നു വർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.

രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തി​െൻറ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തി​െൻറ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്​ദുല്ല അൽസാലിം അസ്സബാഹി​െൻറ സ്​ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25​െൻറ സ്​മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസംതന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി മാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.