representational image
കുവൈത്ത് സിറ്റി: വൈറസ് വ്യാപനമുള്ള പ്രദേശങ്ങളിലെ വിദേശികൾക്ക് പ്രതിരോധ കുത്തിവെപ്പിൽ മുൻഗണന നൽകുമെന്ന് കൊറോണ സുപ്രീം അഡ്വൈസറി കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു.
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസികള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നൽകാനാണ് തീരുമാനം.
നിലവിൽ ആരോഗ്യാവസ്ഥയും പ്രായവും തൊഴിൽ മേഖലയുടെ അടിയന്തര സ്വഭാവവും അടിസ്ഥാനമാക്കിയാണ് മുൻഗണന നിശ്ചയിക്കുന്നത്. മാസങ്ങൾക്കുമുമ്പ് രജിസ്റ്റർ ചെയ്ത യുവാക്കൾ വാക്സിനായി കാത്തിരിക്കുന്ന സ്ഥിതിയുണ്ട്. വാക്സിൻ ലഭ്യതക്കുറവാണ് ഇതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.