കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹ പൂർവ ആരോഗ്യ പരിശോധന നിർബന്ധമാക്കി.
കുവൈത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വരനും വധുവും ആരോഗ്യ പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി.
കക്ഷികൾ കുവൈത്തികളായാലും വിദേശികളായാലും ഇത് ബാധകമാണ്. വിവാഹത്തിനൊരുങ്ങുന്നവരുടെ ആരോഗ്യസുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പകർച്ചവ്യാധികളും പാരമ്പര്യരോഗങ്ങളും ഇല്ലെന്ന് ഉറപ്പാക്കുക എന്ന ഉദ്യേശത്തോടെ 2008 ലാണ് കുവൈത്ത് വിവാഹപൂർവ വൈദ്യ പരിശോധന നിയമം നടപ്പാക്കിയത്.
പുതിയ ഭേദഗതിയിലൂടെ ഇത് വിദേശികൾക്കും ബാധകമാക്കുകയാണ് ചെയ്തത്.
ഏപ്രിൽ ഒന്നുമുതലാണ് ഭേദഗതി പ്രാബല്യത്തിലാവുക. പൊതുജനാരോഗ്യം സംരക്ഷിക്കുക, ജനിതക, സാംക്രമിക രോഗങ്ങളുടെ നിരക്ക് കുറക്കുക, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.