പ്രവാസി വെൽഫെയർ കുവൈത്ത് ടോക് ഷോയിൽ സി. ദാവൂദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സാംസ്കാരികമായും ഭാഷാപരമായും വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന പ്രവർത്തനങ്ങളാണ് സംഘ്പരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്. പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച ടോക് ഷോയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലജിസ്ലേറ്റിവും എക്സിക്യൂട്ടിവും ജുഡീഷറിയും ചോദ്യമുനയിൽ നിൽക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് പോറലേൽക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ് സുതാര്യമാണോ എന്ന സംശയം ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവർ പങ്കെടുത്ത പരിപാടിയിൽ വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പരിപാടിയിൽ പ്രവാസി വെൽഫെയർ കുവൈത്ത് സംസ്ഥാന പ്രസിഡന്റ് ലായിക് അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അന്‍വർ ഷാജി സ്വാഗതവും ജനറൽ സെക്രെട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.