പ്രവാസി വെൽഫെയർ കുവൈത്ത് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ റഫീഖ് ബാബു വിഷയം അവതരിപ്പിക്കുന്നു.
ഫഹാഹീൽ: പ്രവാസി വെൽഫെയർ കുവൈത്ത് കോഴിക്കോട് ജില്ല ‘മതേതരത്വ ഇന്ത്യ ഭീഷണിയും വെല്ലുവിളികളും’ വിഷയത്തിൽ ചർച്ചയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് റഷീദ്ഖാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്മദ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വൈസ് പ്രസിഡന്റ് റഫീഖ് ബാബു പൊന്മുണ്ടം വിഷയാവതരണം നടത്തി. കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ്, ജില്ല കമ്മിറ്റി അംഗം നാസർ മടപ്പള്ളി, അബ്ദുൽ അസീസ് മാട്ടുവായിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്കും ഗായകൻ പി. ജയചന്ദ്രനും പരിപാടിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
ജയചന്ദ്രന്റെ ഗാനം ആലപിച്ചു തുടങ്ങിയ ഗാനസന്ധ്യയിൽ ഗഫൂർ എം.കെ. തൃത്താല, ഹാരിസ് കൊട്ടേക്കാട്, അസീസ്, അൻവർ തോട്ടത്തിൽ, റംഷീദ് കൊക്കിണി പറമ്പ്, റഫീഖ് ചാപ്പായിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷംസുദ്ദീൻ പാലാഴി സ്വാഗതവും നാസർ മർജാൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.