കുവൈത്ത് സിറ്റി: ആലുവ കാസിനോ തിയറ്ററിനു സമീപം എടയപ്പുറം റോഡിൽ ചാത്തൻ പുറം പ്രദേശത്ത് താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയുടെ ഒമ്പത് വയസ്സായ മകൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രവാസി വെൽഫെയർ എറണാകുളം ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ പ്രതീക്ഷിച്ചാണ് അന്തർ സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നത്. കേരളത്തിന്റെ സാമൂഹിക സുരക്ഷയിൽ പ്രതീക്ഷ പുലർത്തിയാണ് അവർ കുടുംബങ്ങളെ കൂടെ ചേർക്കുന്നത്. അവരുടെ ജീവന് സുരക്ഷയും മെച്ചപ്പെട്ട സാമൂഹിക ചുറ്റുപാടുകളും ഒരുക്കേണ്ടത് കേരള സർക്കാറാണ്.
അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ആലുവയില്‍ പീഡനക്കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പ്രവാസി വെല്‍ഫെയര്‍ കുറ്റപ്പെടുത്തി. സമാനമായ കേസുകളുടെ ആവർത്തനം പൊലീസിന്റെ നിഷ്ക്രിയത്വം ബോധ്യപ്പെടുത്തുന്നതാണ്.
പ്രതിക്ക് തക്കശിക്ഷ ലഭിക്കുന്നു എന്നുറപ്പാക്കണമെന്നും കുഞ്ഞിന് മാന്യമായ നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ കഴിയാത്ത വിധം ആവശ്യമായ ക്രമീകരണങ്ങൾ സർക്കാറിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. സിറാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനൂജ് സുബൈർ സ്വാഗതവും ട്രഷറർ ഫിറോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.