പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് സമ്മേളനത്തിൽ ഖലീലു റഹ്മാൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ യൂനിറ്റി സെന്ററിൽ നടന്നു. യൂനിറ്റ് പ്രസിഡന്റ് എം.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷതവഹിച്ചു. പ്രവാസിയുടെ സാമ്പത്തിക ആസൂത്രണം എന്ന വിഷയത്തിൽ ഖലീലു റഹ്മാൻ ക്ലാസ് എടുത്തു. വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം നിർബന്ധമായും ഭാവിയിലേക്ക് മാറ്റിവെക്കണമെന്നും, അനാവശ്യ ചെലവുകളിൽനിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി. സാമ്പത്തിക ആസൂത്രണമില്ലാത്തതുകൊണ്ടാണ് മിക്ക പ്രവാസികളും സാമ്പത്തിക പ്രയാസമനുഭവിക്കുന്നതെന്നും ഓർമിപ്പിച്ചു. നന്മയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ അനിയൻകുഞ്ഞ് പാപ്പച്ചൻ സംസാരിച്ചു.
സമ്മേളന സദസ്സ്
ജീവ ജുഗുവിന്റെ ഗാനവിരുന്നും പ്രവാസി വെൽഫയർ ഫഹാഹീൽ യൂനിറ്റ് സർഗവേദിയുടെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ദൃശ്യാവിഷ്കാരവും നടന്നു. മെംബർമാർക്കായി പ്രവാസി വെൽഫെയർ നടത്തുന്ന സാമ്പത്തിക നിക്ഷേപ പദ്ധതിയായ സഞ്ചയികയുടെ കൗണ്ടർ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവരുടെ മെംബർഷിപ് കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു പാപ്പച്ചൻ, ഗഫൂർ എം.കെ എന്നിവർ സ്വീകരിച്ചു. ഗായകൻ ജീവ ജുഗുവിനുള്ള ഉപഹാരംഅനിയൻ കുഞ്ഞ് കൈമാറി.യൂനിറ്റ് സെക്രട്ടറി ഉസാമ അബ്ദുൽ റസാഖ് സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു. മുനീർ എം.പി. അൻവർ സാദത്ത്, ഫൈസൽ അബ്ദുള്ള, ഹാഷിർ, റമീസ്, ബിന്ദു രാജു, സനോജ് സുബൈർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.