കേരള പ്രവാസി സംഘം സെക്രട്ടേറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം

കുവൈത്ത് സിറ്റി: കേരള പ്രവാസി സംഘം ഒക്ടോബർ 15ന്  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

പ്രവാസി പെൻഷൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക, ലോക കേരള സഭ പുന:സ്ഥാപിക്കുക, യു.ഡി.എഫ് സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകൾ തിരുത്തുക, പ്രവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുക, പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ശ്രദ്ധ വേണമെന്ന നിലപാടാണ് കേരള പ്രവാസി സംഘം സെക്രട്ടേറിയറ്റ് മാർച്ചിലൂടെ മുന്നോട്ടുവെക്കുന്നത്.

മാർച്ചിന് എല്ലാ പ്രവാസി സമൂഹത്തിന്റെയും പിന്തുണ ഉണ്ടാകണമെന്നും കല കുവൈത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Pravasi Sangam Secretariat March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.