സജി വർഗീസിന് തിരുവല്ല പ്രവാസി അസോസിയേഷൻ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന തിരുവല്ല പ്രവാസി അസോസിയേഷൻ മുതിർന്ന അംഗം സജി വർഗീസിനും കുടുംബത്തിനും യാത്രയയപ്പു നൽകി. നീണ്ട മുപ്പതു വർഷത്തെ കുവൈത്ത് പ്രവാസത്തിനുശേഷമാണ് സജി വർഗീസ് നാട്ടിലേക്ക് തിരിക്കുന്നത്.
പ്രസിഡന്റ് റെയ്ജു അരീക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി കെ.എസ്. വർഗീസ് മൊമെന്റോ നൽകി ആദരിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ജെയിംസ് വി കൊട്ടാരം,സീനിയർ മെമ്പർ റെജി കോരുത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബൈജു ജോസ് സ്വാഗതവും, ജനറൽ കൺവീനർ റെജി ചാണ്ടി നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ്മാരായ ഫിലിപ്പ് ജോർജ്, പ്രിയ ബിനു മറ്റ് അംഗങ്ങളായ ടിൻസി ഇടുക്കള,സുജൻ ഇടപ്രൽ,ജോബി ഫിലിപ്പ്, ശിവകുമാർ തിരുവല്ല, മഹേഷ് ഗോപാലകൃഷ്ണൻ, ബിനു എൻ. ജോസ്,ടെനി തോമസ്, തോമസ് സാമുവേൽ, ജിജി നൈനാൻ,ജോജി വടക്കേൽ, ദിലീപ് മധു,ഷാജി, വനിതാ വേദി അംഗങ്ങളായ ബിൻസി ജെയിംസ്,ആനി സജി എന്നിവർ സന്നിഹിതരായിരുന്നു. പരിപാടികൾക്ക് ട്രഷറർ ഷിജു ഓതറ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.