പ്രതിഭ കുവൈത്ത് മാഗസിൻ ‘ജൂണോ’ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രതിഭ കുവൈത്ത് പ്രതിമാസ യോഗം ഫഹാഹീലിൽ ചേർന്നു. എല്ലാ കലകളും ലക്ഷ്യമാക്കുന്നത് വ്യക്തി സംസ്കാരത്തിന്റെ ഉയർച്ചയിലൂടെ സമൂഹത്തിന്റെ പുരോഗതിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംഘർഷങ്ങളുടെ സങ്കീർണതകളാണ് ജീവിതത്തെ തിരിച്ചറിയാൻ സഹായിക്കുന്നത് എന്ന് നമ്മെ നിരന്തരം ഓർമപ്പെടുത്തുകയാണ് വർത്തമാനകാല സംഭവങ്ങൾ എന്നും ചൂണ്ടികാട്ടി. ‘ജൂണോ’ എന്ന പേരിലുള്ള ജൂൺ മാസത്തെ മാഗസിൻ കഥാകൃത്ത് സേവ്യർ ആന്റണി, ചിത്രകാരൻ പ്രവീൺ കൃഷ്ണക്ക് നൽകി പ്രകാശനം ചെയ്തു.
മാഗസിനിലെ കൃതികളിന്മേലുള്ള ചർച്ചയും നടന്നു. പ്രതിഭ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ കുവൈത്തിലെ എഴുത്തുകാരുടെ നോവലുകൾ സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഷിബു ഫിലിപ്പ് അധ്യക്ഷതവഹിച്ചു. പ്രേമൻ ഇല്ലത്ത്, മണികണ്ഠൻ വട്ടംകുളം, ജവാഹർ.കെ.എൻജിനീയർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.