കുവൈത്ത് പവർലിഫ്റ്റിങ് താരങ്ങൾ
കുവൈത്ത് സിറ്റി: ഖത്തർ ആതിഥേയത്വം വഹിച്ച പശ്ചിമേഷ്യ, ഖത്തർ കപ്പ് ഇന്റർനാഷണൽ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി കുവൈത്ത്. ഒരു സ്വർണമടക്കം 29 മെഡലുകൾ നേടി കുവൈത്തിൽനിന്നുള്ള താരങ്ങൾ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
അബ്രാർ അൽ ഫഹദാണ് സ്വർണ മെഡൽ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായത്. വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് നേട്ടം കൊയ്തത്. യുവതാരം ഫഹദ് അൽ ഒതൈബിയുടെ മൂന്ന് വെങ്കല മെഡൽ നേട്ടവും ശ്രദ്ധേയ പ്രകടനങ്ങളിലൊന്നാണ്. വിജയികളെ അഭിനന്ദിക്കുന്നതായി പവർലിഫ്റ്റിങ് ഫെഡറേഷൻ മേധാവി തലാൽ അൽ ജസ്സാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.