ഫർവാനിയ: ഐ.എം.സി.സി കുവൈത്ത് കമ്മിറ്റിയുടെ 24ാം വാർഷികാഘോഷത്തിെൻറ പോസ്റ്റർ പ്രകാശനം ബദർ അൽസമ ക്ലിനിക് അസോസിേയറ്റ്സ് ഇൻ കുവൈത്ത് അഷ്റഫ് അയ്യൂർ നിർവഹിച്ചു. ഐ.എം.സി.സി ചെയർമാൻ സത്താർ കുന്നിൽ, പ്രസിഡൻറ് ശരീഫ് താമരശ്ശേരി, സെക്രട്ടറി ശരീഫ് കൊളവയൽ, ട്രഷറർ അബൂബക്കർ എ.ആർ നഗർ, ഹമീദ് മധൂർ, ജാഫർ പള്ളം തുടങ്ങിയവർ സംബന്ധിച്ചു. ജൂലൈ ഏഴിന് വൈകീട്ട് അഞ്ചുമുതൽ അബ്ബാസിയ കമ്യൂണിറ്റി ഹാളിലാണ് പരിപാടി. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ വഹാബ്, പ്രശസ്ത ഗായകരായ നവാസ് കാസർകോട്, നസീബ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.