കുവൈത്ത് സിറ്റി: കുവൈത്തിൽ പോസ്റ്റൽ സർവിസുകൾ ജൂൺ 21ന് പുനരാരംഭിക്കും. ഇതിനുള്ള ഒരുക്കം ആരംഭിച്ചതായി പോസ്റ്റൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ സിദ്ദീഖ ഖാജ പറഞ്ഞു. വിമാനത്താവളത്തിലെ പോസ്റ്റർ സർവിസ് കൈകാര്യം ചെയ്യുന്ന ഭാഗങ്ങൾ അണുമുക്തമാക്കി.
എല്ലാ പോസ്റ്റ് ഒാഫിസുകളും അണുമുക്തമാക്കാൻ ജീവനക്കാർക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. പോസ്റ്റ് ഒാഫിസുകളിൽ 30 ശതമാനം ജീവനക്കാരെ വെച്ചാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. ഗർഭിണികളും പകർച്ച രോഗങ്ങൾ ഉള്ളവരുമായ ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ജീവനക്കാർക്ക് വൈറസ് ബാധയേൽക്കാതിരിക്കാൻ ആരോഗ്യ മന്ത്രാലയത്തിെൻറ എല്ലാ മാർഗനിർദേശങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും.
ഇതിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. രണ്ടാം ഘട്ടത്തിൽ 60 ശതമാനം ജീവനക്കാർ ജോലിചെയ്യും. പിന്നീട് പ്രവർത്തനം പൂർണ തോതിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.