കുവൈത്ത് സിറ്റി: അബ്ബാസിയ ദാർ അൽ സഹ പോളി ക്ലിനിക്കിൽ കോവിഡ് മുക്തിക്ക് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഏർപ്പെടുത്തി.
കോവിഡ് വന്ന് രോഗമുക്തി നേടിയവർക്ക് ക്ഷീണം, നടക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസ്സം, നിർത്താതെയുള്ള ചുമ, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതിരിക്കൽ, നെഞ്ചിൽ ഭാരം തോന്നൽ, തലവേദന, വിശപ്പില്ലായ്മ, വിഷാദാവസ്ഥ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ കൺസൽേട്ടഷനിൽ കുറച്ചുകാലം ശ്രദ്ധയോടെ പരിചരിച്ചാൽ ഇത് പൂർണമായും ശരിയാകും.
കുറഞ്ഞ ചെലവിൽ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ ലഭ്യമാക്കിയതായി ദാർ അൽ സഹ മാനേജ്മെൻറ് അറിയിച്ചു. ഡിസംബർ ഒമ്പത് മുതൽ 12 വരെ നടത്തുന്ന സ്പെഷൽ പോസ്റ്റ് കോവിഡ് കൺസൽേട്ടഷൻ ക്ലിനിക്കിൽ മുൻകൂട്ടി അപ്പോയൻറ്മെൻറ് എടുക്കുന്നവർക്ക് അഞ്ച് ദീനാർ മാത്രമാണ് ഫീസ് നിരക്ക്. പ്രമുഖ സ്പെഷലിസ്റ്റ് പൽമനോളജിസ്റ്റ് ഡോ. പി.സി. നായർ ആണ് കൺസൽേട്ടഷൻ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും അപ്പോയൻറ്മെൻറിനും 2220 6565, 9969 9710 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.