കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാരെ പിടികൂടാൻ ആഭ്യന്തരമന്ത്രാലയം കൂട്ടപ്പരിശോധനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം 1.20 ലക്ഷം എത്തിയെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പിടികൂടി നാടുകടത്താൻ അധികൃതർ നീക്കം ആരംഭിക്കുന്നത്.
പ്രത്യേക സംഘം രൂപവത്കരിച്ച് കർമപദ്ധതി തയാറാക്കി എല്ലാ ഗവർണറേറ്റുകളിലും പരിശോധനയുണ്ടാവും. ഫാമുകള്‍, വ്യവസായ മേഖലകള്‍, ഷിപ്മെൻറുകള്‍ കേന്ദ്രീകരിച്ച് പരിശോധനയുണ്ടാവുമെന്നതാണ് കാമ്പയിനിെൻറ പ്രത്യേകത. നേരത്തേ താമസകേന്ദ്രങ്ങൾ, റോഡുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധിച്ചിരുന്നത്. പൊതുമാപ്പ് നൽകിയിട്ടും അനധികൃതമായി രാജ്യത്ത് തങ്ങിയ വിദേശികളെ കൂട്ടപ്പരിശോധനയിലൂടെ പിടികൂടി തിരിച്ചുവരാതെ നാടുകടത്താനാണ് നീക്കം.
ഏഴുവർഷത്തെ ഇടവേളക്കുശേഷം 2018 ജനുവരി 29 മുതൽ ഏപ്രിൽ 22 വരെ കുവൈത്ത് താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചു.
അനധികൃതതാമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും അവസരം നൽകിയിട്ടും ഭൂരിഭാഗവും ഉപയോഗിച്ചില്ല.
പൊതുമാപ്പ് പ്രഖ്യാപിക്കുേമ്പാൾ 1.54 ലക്ഷം പേരാണ് ഇഖാമയില്ലാതെ കഴിഞ്ഞിരുന്നത്. ഇതിൽ ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നില്ല. താമസനിയമ ലംഘകരുടെ എണ്ണം പിന്നെയും കൂടി 1.20 ലക്ഷം എത്തിയെന്നാണ് റിപ്പോർട്ട്. ഇനി ഉടൻ പൊതുമാപ്പുണ്ടാവില്ലെന്നും പിടികൂടി നാടുകടത്താനാണ് തീരുമാനമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.