കുവൈത്തിൽ വിഷമദ്യ ദുരന്തം: നിരവധി മരണം; മരിച്ചവരിൽ മലയാളികളുമെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ മദ്യം കഴിച്ചു നിരവധി പ്രവാസി തൊഴിലാളികൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. വിഷമദ്യം ഉപയോഗിച്ചതിനെ തുടർന്നാണ് ദുരന്തമെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ഞായറാഴ്ച പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ പലരുടെയും നില ഗുരുതരമായിരുന്നു. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസങ്ങളിലായി ഇവരിൽ പത്ത് പേർ മരിച്ചതായാണ് വിവരം.

മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ മരിച്ചവരുടെ പൗരത്വം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Poisonous liquor disaster in Kuwait: Several dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.