വി​ക​സ​ന പ​ദ്ധ​തി​ക​ൾ: 1,40,000 തൊ​ഴി​ലാ​ളി​ക​ളെ  വേ​ണ​മെ​ന്ന് പ്ലാ​നി​ങ്​ ബോ​ർ​ഡ് 

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ രാ​ജ്യ​ത്തി​ന് സാ​ധ്യ​മ​ല്ലെ​ന്ന് പ്ലാ​നി​ങ്​ ബോ​ർ​ഡ് ഉ​ന്ന​ത സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഖാ​ലി​ദ് മ​ഹ്ദി. ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഭാ​വി​യി​ൽ ന​ട​ക്കേ​ണ്ട​തു​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം 1,40,000 തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​ൻ വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് തൊ​ഴി​ൽ വി​പ​ണി ക്ര​മീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക പ​ത്ര​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ഴി​ൽ നൈ​പു​ണ്യ​മി​ല്ലാ​ത്ത വി​ദേ​ശി​ക​ളെ കൊ​ണ്ട് വി​പ​ണി​ക്ക് പ്ര​ത്യേ​കി​ച്ച് ഗു​ണ​മി​ല്ല​ന്ന കാ​ര്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്. വി​പ​ണി​ക്ക് ഭാ​ര​മാ​യ അ​ത്ത​രം തൊ​ഴി​ലാ​ളി​ക​ളെ കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കും. അ​തോ​ടൊ​പ്പം വ​ൻ​കി​ട, ചെ​റു​കി​ട വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ത​ദ്ദേ​ശീ​യ തൊ​ഴി​ൽ​ശ​ക്തി​കൊ​ണ്ടാ​വി​ല്ല. 

സാ​ങ്കേ​തി​ക ക​ഴി​വു​ക​ളും ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ നൈ​പു​ണ്യ​വും സ്വാ​യ​ത്ത​മാ​ക്കി​യ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ പു​തു​താ​യി ഇ​നി​യും ആ​ശ്ര​യി​ക്കേ​ണ്ട​തു​ണ്ട്. 
ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ അ​നു​സ​രി​ച്ച് ഏ​ക​ദേ​ശം 1,20,000നും 1,40,000​നും ഇ​ട​യി​ൽ വി​ദേ​ശി​ക​ളെ ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - planing board - kuwait - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.