കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച മുതൽ കൂടുതൽ വിമാന സർവിസുകളുണ്ടാകും. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിന് അയവ് വന്നതിനാൽ കൂടുതൽ കമ്പനികൾ സർവിസ് വിപുലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഖത്തർ എയർവേയ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നിവ കുവൈത്തിലേക്കുള്ള വിമാന സർവിസ് ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നു.
കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും നിലവിൽ സർവിസ് നടത്തുന്നുണ്ട്. മറ്റു കമ്പനികളും അടുത്ത ദിവസങ്ങളിൽ സർവിസുകൾ പുനരാരംഭിക്കും. സംഘർഷത്തിന് അയവ് വന്നതോടെ വിമാന സർവിസുകൾ ക്രമേണ സാധാരണ നിലയിലേക്ക് വരികയാണ്. വിമാന സർവിസ് കുറവ് പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്നു. പ്രവാസികൾ മറ്റു ജി.സി.സി രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ വിമാനങ്ങളെയാണ് കാര്യമായി ആശ്രയിച്ചിരുന്നത്. ടിക്കറ്റ് നിരക്കും ഏറെ കൂടുതലായിരുന്നു. ഇനി ഇതിനെല്ലാം മാറ്റം വരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.