കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ അവസാനത്തിലെ കണക്ക് പ്രകാരം 4357 പേർക്ക് യാത്രാവിലക്ക്.ഇതില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടും. കുവൈത്ത് നീതിന്യായ മന്ത്രാലയത്തിലെ കോടതി വിധി നടപ്പാക്കൽ പൊതുവകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്.
സ്വകാര്യ സാമ്പത്തിക ബാധ്യതകളുടെ പേരിൽ കേസിന്റെ ഭാഗമായും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന്റെ പേരിലും നിരവധി പേർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാവിലക്ക് ഒഴിവാക്കാനുള്ള 4983 അപേക്ഷകളും ഇക്കാലയളവിൽ ലഭിച്ചു. വിദേശയാത്ര ഉദ്ദേശിക്കുന്നവർ സാമ്പത്തിക ബാധ്യതയും കേസുകളും നിലവിലില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. സ്വദേശികളുടെ വിദേശയാത്രക്കും വിദേശികളുടെ നാട്ടിൽ പോകലിനും ഇത് ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.