ഡിജിറ്റൽ ബ്ലാക്ക്‌മെയിലിങ്; നിയമവും ബോധവത്കരണവും ശക്തമാക്കുമെന്ന് മന്ത്രി

കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങളിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയമ നിർമ്മാണത്തിനും പ്രതിരോധ നടപടികൾക്കും ഒരുങ്ങി കുവൈത്ത് സർക്കാർ. ഡിജിറ്റൽ ബ്ലാക്ക്‌മെയിലിങ്ങും ബുള്ളിയിങ്ങും വർധിച്ചുവരുന്നതായാണ് വിലയിരുത്തൽ. സൈബർ ഇടങ്ങളിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അവരുടെ മാനസികാരോഗ്യത്തിനും സാമൂഹിക ഭദ്രതക്കും കടുത്ത ഭീഷണിയാണെന്ന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല വ്യക്തമാക്കി.

സമൂഹ മാധ്യമത്തിൽ അമിതമായി സമയം ചെലവഴിക്കുന്നത് കുട്ടികളെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും സാമൂഹിക സംവേദന ശേഷി കുറക്കുകയും ചെയ്യുന്നു. അക്രമവും തീവ്രവാദവും സംസ്കാരത്തിന് നിരക്കാത്ത അശ്ലീല ഉള്ളടക്കങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റൽ മാധ്യമങ്ങളെക്കുറിച്ച് രക്ഷാകർത്താക്കൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ബോധവത്കരണ പരിപാടികളും നിരീക്ഷണ സംവിധാനങ്ങളും രാജ്യത്തുടനീളം ആരംഭിക്കുമെന്നും കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Digital blackmailing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.