Posted On
date_range Updated On
date_range വാരാന്ത്യത്തിൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാരാന്ത്യത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനമാണ് ചൂടും വരണ്ട കാലാവസ്ഥയും ശക്തമാക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ശനിയാഴ്ച മുതൽ തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ തോതും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചസമയങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാനും ഉയർന്ന ചൂടിൽ നിന്ന് സംരക്ഷണ നടപടികൾ സ്വീകരിക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.