സ്വാതന്ത്ര്യദിനാഘോഷം; ഇന്ത്യൻ എംബസി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

കുവൈത്ത്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ മത്സരങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നു. ‘വിക്സിത് ഭാരത് 2047’ പ്രമേയത്തിൽ പെയിന്റിങ് മത്സരം നടത്തും.

‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരത്തിൽ ഇന്ത്യയുടെ കല, പൈതൃകം, വികസനം, നവീകരണം, പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയ ഏത് വിഷയവും ആസ്പദമാക്കി ചിത്രങ്ങൾ സമർപ്പിക്കാം. സൃഷ്ടികൾ edu.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ശനിയാഴ്ചക്കകം അയക്കണം. മികച്ച ചിത്രങ്ങൾ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രദർശിപ്പിക്കും.

‘ഭാരത് കോ ജാനിയേ’ ക്വിസ് ആഗസ്റ്റ് 14 വരെ നടക്കും. bkjquiz.com സന്ദർശിച്ച് രജിസ്റ്റർ ചെയ്ത് പരിധിയില്ലാതെ പങ്കെടുക്കാം. കുവൈത്തിൽ നിന്ന് മികച്ച പ്രകടനം കാഴ്ച​ വെക്കുന്നവരെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ആദരിക്കും. ‘മൈ ഇന്ത്യ മൈ സ്റ്റോറി’ കാമ്പയിനിന്റെ ഭാഗമായി ഇന്ത്യയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കുന്ന കഥകൾ, ഹ്രസ്വ വിഡിയോകൾ, ചിത്രങ്ങൾ എന്നിവ അയക്കാം. MyIndiaMyStory ഹാഷ്‌ടാഗ് ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിലും പങ്കുവെക്കാവുന്നതാണ്. ഹർ ഘർ തിരംഗ’ കാമ്പയിനിന്റെ ഭാഗമായി ദേശീയപതാകക്കൊപ്പമുള്ള സെൽഫി harghartiranga.com-ൽ അപ്‌ലോഡ് ചെയ്ത് രാജ്യസ്നേഹം പ്രകടിപ്പിക്കാനും എംബസി ആഹ്വാനം ചെയ്തു. ഇന്ത്യൻ സമൂഹത്തിലെ എല്ലാ സംഘടനകളും പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്ന് എംബസി അഭ്യർഥിച്ചു.

Tags:    
News Summary - Independence Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.