കുവൈത്ത്് സിറ്റി: വ്യോമയാന മേഖലയിൽ സ്വദേശികൾക്ക് അവസരം നൽകുന്നതിെൻറ മുന്നോടിയായി 180 കുവൈത്തികൾക്ക് ബ്രിട്ടനിൽ പൈലറ്റ് പരിശീലനം നൽകാൻ ധാരണയായി. കുവൈത്ത് എയർവേസ് കമ്പനിയും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമാണ് ഇതുസംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. എയറോനോട്ടിക് എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ കോഴ്സ് ആണ് ഇവർക്ക് ലഭ്യമാക്കുക. 20 മാസത്തെ പരിശീലനം പൂർത്തിയാക്കിയെത്തുന്ന ഇവരെ ആവശ്യാനുസരണം കുവൈത്തി എയർവേസിൽ നിയമിക്കും.
തൊഴിൽ -സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ്, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ്, കുവൈത്ത് എയർവേസ് കമ്പനി എക്സിക്യുട്ടീവ് പ്രസിഡൻറ് ഇബ്റാഹീം അൽ ഹിസാം എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.