ഫിലിപ്പീൻസ് വ്യാപാര പ്രതിനിധി സംഘത്തിനൊപ്പം ലുലു ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ
കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് ഡിപ്പാർട്മെന്റ് ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയിൽ (ഡി.ടി.ഐ) നിന്നുള്ള വ്യാപാര പ്രതിനിധി സംഘം അൽ റായിലെ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചു. ഫിലിപ്പീൻസ് എംബസി ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടായിരുന്നു. സന്ദർശക സംഘത്തെ കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിലെ ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ സ്വീകരിച്ചു. ഉൽപന്നങ്ങളുടെ കയറ്റുമതി വിപുലീകരിക്കുന്നതിനും പുതിയ ഇടങ്ങൾ കണ്ടെത്തുന്നതിനും ഫിലിപ്പീൻസ് സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് സന്ദർശനം.
ലുലു ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ, ഫിലിപ്പീൻസ് ഭക്ഷണങ്ങളുടെയും മറ്റ് ഉൽപന്നങ്ങളുടെയും ഇറക്കുമതി വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ ഇരുപക്ഷവും കൈമാറി. ലുലു ഹൈപ്പർ മാർക്കറ്റിൽ നിലവിൽ 300ലധികം ബ്രാൻഡുകളും ഫിലിപ്പീൻസിൽ നിന്നുള്ള 2,000ത്തിലധികം ഉൽപന്നങ്ങളും വിൽപന നടത്തുന്നുണ്ട്. ഫിലിപ്പീൻസിൽ സ്വന്തം സോഴ്സിങ് ഓഫിസും ഉണ്ടെന്ന് പ്രതിനിധികൾ അറിയിച്ചു.
ഹൈപ്പർ മാർക്കറ്റിന്റെ അൽ റായ് ഔട്ട്ലെറ്റ് നോക്കിക്കണ്ട ഫിലിപ്പീൻസ് സംഘം, ഫിലിപ്പീൻസിൽ നിന്നുള്ള വിശാലമായ ഭക്ഷ്യ ഉൽപന്നങ്ങൾ കാണാനായതിൽ സന്തോഷം പ്രകടിപ്പിച്ചു. ഇരുവിഭാഗവും തമ്മിലുള്ള ചർച്ചയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ഫിലിപ്പീൻസ് ഉൽപന്നങ്ങളുടെ മെഗാ പ്രമോഷൻ നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഫിലിപ്പീൻസ് ബ്രാൻഡുകളുടെ വിശാലമായ ഇനങ്ങളും അതിശയകരമായ ഓഫറുകളും കിഴിവുകളും പ്രമോഷനിൽ ഉണ്ടാകും. ഫെബ്രുവരി 17 മുതൽ 26 വരെ കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും പ്രമോഷൻ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.