കുവൈത്ത്​ വാക്​സിൻ കമ്പനിയുമായി കരാറിലെത്തി

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ആരോഗ്യ മന്ത്രാലയം വാക്​സിൻ ഇറക്കുമതിക്ക്​ ഫൈസർ ആൻഡ്​ ബയോൺടെക്​ കമ്പനിയുമായി കരാറിലെത്തി. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ്​ തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക്​ വാക്​സിൻ ഇറക്കുമതി ചെയ്യും. വാക്​സിൻ ഇറക്കുമതിയു​ടെ സാമ്പത്തിക ചെലവ്​ ഉൾപ്പെടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടില്ല.

മൈനസ്​ 70 ഡിഗ്രി സെൽഷ്യസ്​ താപനിലയുള്ള ശീതീകരണ സംവിധാനം ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കും. അതിനിടെ കോവിഡ്​ വാക്​സിൻ എടുക്കാൻ രാജ്യത്ത്​ ആരെയും നിർബന്ധിക്കില്ലെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി.

ആദ്യം വാക്​സിൻ സ്വീകരിക്കുക ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ പറഞ്ഞു. കുത്തിവെപ്പെടുക്കലിന്​ ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ്​ പ്രതിരോധ ​പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ്​ മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.