ബാഡ്മിന്‍റണിടെ എറണാകുളം സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്ത് സിറ്റി: എറണാകുളം പെരുമ്പടപ്പ് സ്വദേശി ജേക്കബ് ചാക്കോ (43) കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. റിഗ്ഗയിൽ ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് കോർട്ടിൽ കുഴഞ്ഞ് വീണത്.

ബാങ്ക് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. എറെ നാളായി കുവൈത്തിലുള്ള ജേക്കബ് ചാക്കോ കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം.

ഭാര്യ: പാർവതി. മക്കൾ: നഥാൻ, നയന. ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.

Tags:    
News Summary - Perumpadappu native dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.