??????????? ?????? ?????????? ???????????????? ????????????? ???????: ?????????? ?????????????????? ??????????????? ????????????????? ???????????????? ?????????????? ?????????? ?????????????????? ?????????????

ഫാ​ഷി​സ​ത്തി​നെ​തി​രെ സാം​സ്‌​കാ​രി​ക പ്ര​തി​രോ​ധം ഉ​യ​ര​ണം –പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ

കു​വൈ​ത്ത് സി​റ്റി: ഫാ​ഷി​സ​ത്തി​നെ​തി​രെ സാം​സ്കാ​രി​ക പ്ര​തി​രോ​ധം ഉ​യ​ര​ണ​മെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ പെ ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ‘വ​ർ​ത്ത​മാ​ന ഇ​ന്ത്യ: എ​ഴു​ത്തും രാ​ഷ്​​ട്രീ​യ​വും ’ ത​ല​ക്കെ​ട്ടി​ൽ ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ത്തി​യ സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​യാ​ൻ പേ​ടി, എ​ഴു​താ​ൻ പേ​ടി, വാ​യി​ക്കാ​ൻ​പേ​ടി, പു​റ​ത്തി​റ​ങ്ങാ​ൻ പേ​ടി അ​ങ്ങ​നെ ഭീ​തി​യു​ടെ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കാ​നാ​ണ് ഫാ​ഷി​സ്​​റ്റു​ക​ൾ ശ്ര​മി​ക്കു​ന്ന​ത്.


ഭീ​ഷ​ണി​യു​ടെ​യും വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ത്തി​​െൻറ​യും രാ​ഷ്​​​ട്രീ​യ​ത്തി​നെ​തി​രെ ധാ​ർ​മി​ക​ത​യു​ടെ സ​മ​ര​ത​ന്ത്ര​ങ്ങ​ളാ​യ മ​നു​ഷ്യ​സ്നേ​ഹ​വും ആ​ശ​യ​സ​മ​ര​വും പ​ര​സ്പ​ര​വി​ശ്വാ​സ​വു​മാ​ണ് വ​ള​ർ​ന്നു​വ​രേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മു​ഹ്​​യി​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രീ​ഷ് വ​യ​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ​ൺ മാ​ത്യു, ഷെ​മേ​ജ് കു​മാ​ർ, ജ്യോ​തി​ദാ​സ്, ഷ​ഫീ​ഖ് മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - perumbadavam shreedaran-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.